കൊട്ടാരക്കര: നിരവധി മോഷണ കേസിലെ പ്രതി എഴുകോൺ പോലീസിന്റെ പിടിയിൽ
നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റിൽ. പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻ വീട്ടിൽ ഗിരീഷാണ്(41) അറസ്റ്റിലായത്. നെടുമൺകാവ് കല്യാണി ഹോട്ടലിൽ ജോലിക്ക് നിന്ന ഇയ്യാൾ മേശവലിപ്പിൽ നിന്നും 50,000 രൂപ മോഷണം നടത്തിയതിനു എഴുകോൺ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയ്യാൾ നിരവധി പോലീസ് സ്റ്റേഷനിൽ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിതായി ബോധ്യപ്പെട്ടു. കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയ്യാൾ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.