ഏറനാട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു
കോൺഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷം കേരളജനത തള്ളിക്കളയുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി. പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായിവിജയനെ വെള്ള പൂശാൻ വേണ്ടിയാണ് കോടികൾ ധൂർത്ത് നടത്തിയുള്ള വാർഷികാഘോഷം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.