ദേവികുളം: ദേശീയ പാതയിൽ അടിമാലിയിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നിബന്ധനകൾക്ക് വിധേയമായി ശതാഗതം പുനസ്ഥാപിച്ചു
ഗതാഗതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധര്‍, ദേശീയപാത അതോറിറ്റി, ജില്ലാ പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവരുടെ യോഗത്തില്‍ നിബന്ധനകളോടെ അടിമാലി കൂമ്പന്‍ കൂമ്പന്‍പാറ ഭാഗത്ത് കൂടി ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് തീരുമാനമാകുകയായിരുന്നു. മണ്ണിടിഞ്ഞ പ്രദേശത്ത് ഒറ്റ വരിയായി മാത്രമേ വാഹനങ്ങള്‍ കടത്തിവിടാന്‍ പാടുള്ളൂ. ഭാരം കൂടിയ വലിയ വാഹനങ്ങള്‍ മള്‍ട്ടില്‍ ആക്സില്‍ വാഹനങ്ങള്‍ എന്നിവ ഈ വഴി കടത്തിവിടാന്‍ പാടുള്ളതല്ല. പ്രദേശത്തെ സ്ഥിതിഗതികള്‍ ദേശീയപാത അതോറിറ്റി നിരീക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.