ഉടുമ്പൻചോല: പാമ്പാടുമ്പാറ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, എൽഡിഎഫ് മത്സരിക്കുന്നത് 16 വാർഡുകളിലേക്ക്
ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സിപിഐയിലെ സ്വപ്ന ജോയിയും, ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനില്‍ സിപിഐയിലെ കെ നിഷയും, പാമ്പാടുംപാറ ഡിവിഷനില്‍ സിപിഎമ്മിലെ മോളമ്മ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ സിപിഎം ഒമ്പത് സീറ്റിലും സിപിഐ നാല് സീറ്റിലും കേരളാ കോണ്‍ഗ്രസ് (എം) മൂന്ന് സീറ്റിലും മത്സരിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്നും പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.