അടൂര്‍: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തു.
അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തു. ക്ഷീണം, പൊതുവായ ബലഹീനത, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയിരുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 62 കാരിയുടെ അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥിയാണ് നീക്കം ചെയ്തത്.ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പ്രധാനപ്പെട്ട വെയിനും ആർട്ടറിയും ചേർന്ന് കിടക്കുന്ന ഭാഗമായതിനാൽ ശാസ്ത്രക്രിയ ദുഷ്ക്കരമായിരുന്നു.