തൊടുപുഴ: ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം ചേലച്ചുവട് റോഡിൽ അപകടങ്ങൾ പെരുകുന്നു #localissue
അപകടകരമായ ആറോളം ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ കയറ്റങ്ങളും റോഡിനുണ്ട്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ കാഴ്ച മറയ്ക്കും വിധത്തില്‍ റോഡരികില്‍ വളര്‍ന്ന കാട് പോലും വെട്ടിനീക്കിയിട്ടില്ല. റോഡിന്റെ നിര്‍മ്മാണ കാലം മുതല്‍ പരാതികളുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡിന്റെ ഒരുവശം അഗാധമായ കൊക്കയും പാറക്കെട്ടുമാണ്. കുത്തനെയുള്ള ഇറക്കത്തിലും വളവുകളിലുമാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത്. ഇടുക്കിയിലെ പ്രധാന പാതയായിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതിയുണ്ട്.