കോട്ടയം: സ്ഥാനാർത്ഥികളുടെ ചെലവ്, കളക്ടറേറ്റിൽ കണക്ക് പരിശോധന തുടങ്ങി
കളക്ടറേറ്റ് വിപഞ്ചിക ഹാളിലാണ് സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച കണക്കു പരിശോധന ഇന്ന് നടന്നത്. പതിനൊന്നാം തീയതി വരെയുള്ള കണക്കുകളാണ് ഇന്ന് നാലുമണിവരെ പരിശോധിച്ചത്. കണക്കുകൾ സൂക്ഷിക്കാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് നോട്ടീസും നൽകി. അടുത്ത പരിശോധന 18ന് നടക്കും.