ചേർത്തല: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് പാണാവള്ളി സ്വദേശിയായ വീട്ടമ്മക്ക് ദാരുണാന്ത്യം
ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്. മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്ശനിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു.