കോഴിക്കോട്: പുതിയ സ്റ്റാൻഡിനു സമീപം സ്വർണ്ണമാല പിടിച്ചുപറിച്ച കേസിൽ പ്രതികൾ പിടിയിൽ
സ്വർണ്ണമാല പിടിച്ചുപറിച്ച പ്രതികൾപിടിയിൽ. കോഴിക്കോട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ പോലീസ് ഇന്ന് വൈകിട്ട് 5 ന് അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി ശിഹാബ്, കുണ്ടായിത്തോട് സ്വദേശി ഹിദായത്ത്, വെള്ളയിൽ സ്വദേശി മുജീബ് റഹ്മാൻ, എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.