പീരുമേട്: പത്തോളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരനെ കുമളി പോലീസ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സലാവുദ്ദീനെയാണ് കുമളി പോലീസ് സംഘം തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. 7 വര്‍ഷം മുമ്പ് ഇയാള്‍ കുമളി റോസാപ്പൂക്കണ്ടത്ത് ഹോംസ്റ്റേ വാടകയ്ക്ക് എടുക്കുകയും ഇത് മറ്റൊരാള്‍ക്ക് മറിച്ച് ഒറ്റിക്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഉടമയ്ക്കും ഒറ്റിക്ക് എടുത്തയാള്‍ക്കും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. കൂടാതെ നിരവധി പേരില്‍ നിന്നും പണം വാങ്ങിയതിന് 2013 മുതല്‍ ഇയാള്‍ക്കെതിരെ കുമളി പോലീസില്‍ പരാതി ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.