പീരുമേട്: വാഗമണ്ണിൻ വൻ ലഹരി വേട്ട, എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ
കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവണ്‍ താര എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരുടെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം എംഡിഎംഎയും, 2.970 ഗ്രാം ഹാഷിഷ് ഓയിലും, 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍പും ഇവര്‍ക്കെതിരെ സമാനമായ കേസുകള്‍ ഉള്ളതായി എക്സൈസ് വ്യക്തമാക്കി.