വടകര: കരിമ്പന പാലത്ത് നിരവധി വീടുകളിലേക്ക് ദേശീയപാതയിൽ നിന്ന് വെള്ളം കയറി, പ്രതിഷേധവുമായി നാട്ടുകാർ
വടകര കരിമ്പനപ്പാലത്ത് വീടുകളിലേക്ക് ദേശീയ പാതയിൽ നിന്ന് വെള്ളം കയറിയതിൽ നാട്ടുകാർക്ക് പ്രതിഷേധം. ഇവിടെ പതിനഞ്ചിലേറെ വീട്ടുകളിലാണ് വെള്ളം കയറിയത്. കരാർ കമ്പനി അധികൃതരെത്തി വെള്ളം ഒഴുക്കി വിടാനുള്ള നടപടികൾ തുടങ്ങി. സാധാരണ വെള്ളം കയറാത്ത സ്ഥലത്താണ് വെള്ളം ഒഴുകിയെത്തിയത്. 15 വീട്ടകളിൽ വെള്ളം കയറി. വീടിനകത്തു പോലും വെള്ളമെത്തി ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു . ഉച്ചക്ക് 12 നായിരുന്നു പ്രതിഷേധം. തുടർന്നാണ് കമ്പനി അധികൃതർ പരിഹാര ശ്രമം തുടങ്ങിയത്.