അടൂര്‍: 43 മത് ശ്രീ സരസ്വതി സംഗീതോൽസവം പന്തളം പ്രകാശ് ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
43 മത് ശ്രീ സരസ്വതി സംഗീതോൽസവം പന്തളത്ത് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ പന്തളം പ്രകാശ് ഓഡിറ്റോറിയത്തിലാണ് സംഗീത സദസ്സ്. ഇന്ന് മുതൽ നാലാം ദിവസം വരെ രാവിലെ 8.30 മുതൽ സംഗീതാരാധന, വൈകീട്ട് ഏഴുമുതൽ സംഗീതസദസ്സ് എന്നിവ നടക്കും. അഞ്ചാംദിവസം രാവിലെ എട്ടിന് കർണാടക സംഗീതം, ലളിത സംഗീതം, ചിത്രരചന, ഉപകരണ സംഗീതം എന്നിവയിൽ വിദ്യാരംഭം. 8.30-ന് സംഗീതസദസ്സ്, 10.30 മുതൽ സംഗീതാരാധന, വൈകീട്ട് ഏഴിന് സംഗിതസദസ്സ് എന്നിവയും നടക്കും