അടൂര്‍: പന്തളം കടയ്ക്കാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ വായോധികന്റെ മൃതദേഹം പന്തളം അച്ചൻകോവിൽ ആറ്റിൽ കണ്ടെത്തി.
പന്തളം കടയ്ക്കാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ വായോധികന്റെ മൃതദേഹം പന്തളം അച്ചൻകോവിൽ ആറ്റിൽ കണ്ടെത്തി.പന്തളം,കടയ്ക്കാട് വടക്ക് ആറാട്ടുകൊട്ടാരത്തിനടുത്ത് വിഷ്ണു നിവാസിൽ രാധാകൃഷ്‌ണൻ നായർ (66) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെത്തിയത്.ശനിയാഴ്‌ച രാവിലെ മുതലാണ് രാധാകൃഷ്‌ണൻ നായരെ കാണാതായത്.കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പന്തളം പോലീസിൽ പരാതി നൽകിയിരുന്നു.അച്ചൻകോവിലാറിനോട് ചേർന്നാണ് രാധാകൃഷ്‌ണൻ നായരുടെ വീട്.