അടൂര്‍: എം സി റോഡിൽ പന്തളം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ
മറ്റൊരു കാർ ഇടിച്ചു കയറി അപകടം.
എം സി റോഡിൽ പന്തളം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇന്ന് രാവിലെ പന്തളം ജംഗ്ഷന് സമീപം പന്തളം എൻ എസ് എസ് കോളേജിന് മുന്നിലായിരുന്നു അപകടം.അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു.റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ കുറെ ദൂരം മുന്നോട്ടു നീങ്ങുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.