പീരുമേട്: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം, സത്രം പരമ്പരാഗത കാനനപാത തുറന്ന് നൽകി
പോലീസ് ഔട്ട് പോസ്റ്റില്‍ വെര്‍ച്ചല്‍ ക്യൂ രേഖകള്‍ പരിശോധിച്ചു ടോക്കണ്‍ നല്കിയ ശേഷമാണ് ഭക്തരെ കാനനപാതയിലേക്ക് കടത്തിവിട്ടത്. പാത തുറക്കുന്നതിന് മുന്നോടിയായി കാനനപാതയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകളും നടന്നു. പാതയില്‍ ഭക്തരുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. എണ്ണൂറിലധികം ഭക്തരാണ് ആദ്യദിവസം പരമ്പരാഗത പാതവഴി സന്നിധാനത്തേക്ക് പോയത്. രാവിലെ 7:30 മുതല്‍ ഒരു മണി വരെയാണ് സന്നിധാനത്തേക്ക് ഭക്തരെ കാനനപാത വഴി കടത്തിവിടുന്നത്.