തൊടുപുഴ: അറ്റകുറ്റപണികൾക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തി
മൂലമറ്റം വൈദ്യുതി നിലയം ഷട്ട് ഡൗണ്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി ഇടുക്കി ജലാശയത്തിന് സമീപമുള്ള കുളമാവിലെ ഇന്‍ടേക് വാല്‍വിന്റെ ഷട്ടര്‍ അടച്ചു.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2ന് ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് പെന്‍സ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ തുടങ്ങി. പവ്വര്‍ ഹൗസിലെ 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികള്‍ തീരാന്‍ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്. വൈദ്യുതി നിലയം അടയ്ക്കുന്നത് നാല് ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും.