താമരശ്ശേരി: കൂടത്തായി പാലത്തിൽ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് അപകടം, മൈക്കാവ് സ്വദേശിക്ക് സാരമായി പരിക്കേറ്റു
കൂടത്തായി പാലത്തിൽ വാഹന അപകടം; മൈക്കാവ് സ്വദേശിക്ക് പരുക്ക്. ഇന്ന് രാവിലെ 11 നാണ് അപകടം ഉണ്ടായത്. കൂടത്തായി പാലത്തിൽ ബുള്ളറ്റും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ ബുള്ളറ്റ് യാത്രക്കാരനായ മെക്കാവ് സ്വദേശി ടോണിക്ക് ആണ് സാരമായി പരുക്കേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കാരണം വ്യക്തമല്ല.