നിലമ്പൂർ: ഒടുവിൽ കുടുങ്ങി നരഭോജി കടുവ, കാളികാവ് സുൽത്താന എസ്റ്റേറ്റ് വളവിലെ കൂട്ടിൽ കടുവ കുടുങ്ങി
കാളികാവിലെ നരഭോജി കടുവ കുടങ്ങി. സുൽത്താന എസ്റ്റേറ്റ് വളവിൽ സ്ഥാപിച്ച കൂട്ടിലാണ് നരഭോജി കടുവ കുടങ്ങിയത്. രണ്ട് മാസമായി വനം വകുപ്പിനെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയ കടുവയാണ് ഇപ്പോൾ കുടങ്ങിയത്. വനപാലകരും. വനം ദ്രുതകർമ്മസേനയും കടുവ കുടുങ്ങിയ സുത്താന എസ്റ്റേറ്റിൽ എത്തി.. മെയ് 15 നാണ് ടാപ്പിംഗ് തൊഴിലാളി ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂറിനെ കടുവ കടിച്ച് കൊന്നത്. കടുവയെ പിടികൂടാൻ കുങ്കിയാനകൾ ഉൾപ്പെടെ മെയ് 15 മുതൽ ഇവിടെയുണ്ട്.