ചിറയിൻകീഴ്: തട്ടത്തുമല വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്
തട്ടത്തുമല വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഇരുപതോളം കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.