തിരുവനന്തപുരം: നെടുമങ്ങാട് നവീകരണം പുരോഗമിക്കുന്ന KSRTC ഡിപ്പോയും ജില്ലാ ആശുപത്രിയും മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു
നെടുമങ്ങാട് നവീകരണം പുരോഗമിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയും നെടുമങ്ങാട് ജില്ലാ ആശുപത്രിയും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ജൂൺ ആദ്യ വാരം തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ കൂടുതലായി എത്തുന്ന ഡിപ്പോയാണിത്. അതിനാലാണ് സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.