ഇടുക്കി: ശബരിമല മണ്ഡലകാലം, ജില്ലയിലൂടെ അയ്യപ്പഭക്തർ കടന്നുപോകുന്ന റോഡുകളുടെ നവീകരണം മന്ദഗതിയിൽ #localissue
Idukki, Idukki | Nov 16, 2025 മണ്ഡലകാലത്തിന്റെ തുടക്കം മുതലേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയ്യപ്പഭക്തര്‍ ജില്ലയിലൂടെ കടന്നു വരും. പുളിയന്മല മുതല്‍ പാറക്കടവ് വരെ ഉള്ള റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ വളവുകളും കയറ്റിറക്കങ്ങളും ഉണ്ട്. കൂടാതെ ചില ഭാഗത്ത് റോഡിന് മതിയായ വീതിയുമില്ല. അയ്യപ്പഭക്തര്‍ക്കായി റോഡില്‍ സൂചന ബോര്‍ഡുകള്‍ വേണം. എന്നാല്‍ ഇതൊന്നും സ്ഥാപിച്ചിട്ടില്ല. കൂടാതെ റോഡിന്റെ വശങ്ങളില് വളര്ന്നുനില്ക്കുന്ന കാടുപടലങ്ങള്‍ വെട്ടി മാറ്റിയിട്ടുമില്ല. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവമാണ് ഇതിന് കാരണമെന്നാണ് പരാതി.