ഇടുക്കി: കട്ടപ്പന നഗരസഭയിലേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥികൾ നഗരസഭാ സെക്രട്ടറി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു
Idukki, Idukki | Nov 18, 2025 കട്ടപ്പന നഗരസഭയില്‍ ആദ്യ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി ആര് രമേശാണ്. നഗരസഭാ സെക്രട്ടറി അജി കെ തോമസ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് 13-ാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷീബ റ്റി ആറും പത്രിക സമര്‍പ്പിച്ചു. പിന്നാലെ 30-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മഞ്ചു സതീഷും നാമനിര്‍ദ്ദേശ പത്രിക നല്കി. നഗരസഭയിലെ 35 വാര്‍ഡുകളിലും മത്സരിക്കുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിസഡന്റ് വി സി വര്‍ഗീസ് പറഞ്ഞു. ഇടത് വലത് മുന്നണികളുടെ സീറ്റ് ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാകും മുന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചത്.