പീരുമേട്: വണ്ടിപ്പെരിയാർ 59ആം മൈലിന് സമീപം ഇരുചക്ര വാഹനവും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്
കരടിക്കുഴി സ്വദേശി പ്രവീണ്‍കുമാറിനാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും അടിമാലിയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന പ്രവീണ്‍കുമാര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും തമിഴ്നാട്ടില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനവും തമ്മിലാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും പ്രവീണ്‍കുമാറും റോഡ് സൈഡിലേക്ക് തെറിച്ച് വീണു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവീണ്‍കുമാറിനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. ദേശീയപാതയില്‍ ഒരേ ദിവസം മൂന്നോളം അപകടങ്ങളാണ് ഉണ്ടായത്.