തിരുവനന്തപുരം: തിരുവോണം ബംമ്പര്‍ ടിക്കറ്റ് വില്പന 56 ലക്ഷം എണ്ണം കടന്നതായി ലോട്ടറി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു
ലോട്ടറിവകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള് പ്രകാരം 56,67,570 എണ്ണം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. 10,66,720 എണ്ണം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 28-നാണ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.