അടൂര്‍: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം തട്ടയിൽ
ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വേണ്ടി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 3 ദിവസമായി നടന്നു വന്ന കേരളോത്സവം സാംസ്കാരിക ഘോഷയാത്രയോടെ സമാപിച്ചു.സമാപന സമ്മേളനം തട്ട എസ് കെ വി യു പി സ്കൂളിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായിരുന്നു. പർവ്വതാരോഹകൻ അജയമോഹൻ നെല്ലിക്കുന്നിൽ, യുണിവേഴ്സിറ്റ് റാങ്ക് ജേതാവ് ആർ ഹിമ എന്നിവരെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ അനുമോദിച്ചു.