അടൂര്‍: രാഹുൽ ഗാന്ധിക്കു നേരെയുള്ള ഭീഷണി; അടൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
രാഹുൽ ഗാന്ധിക്കു നേരെ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അടൂർ കോൺഗ്രസ്സ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി നയരൂപീകരണ സമിതി ചെയർമാൻ ജെ എസ് അടൂർ ഉദ്ഘാടനം ചെയ്തു.രാഹുൽ ഗാന്ധിക്കു നേരെ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു.