പീരുമേട്: സംസ്ഥാന പാതയിൽ വണ്ടൻമേട് വെള്ളിമലക്ക് സമീപം കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്, സിസിടിവി ദൃശ്യം പുറത്ത്
കട്ടപ്പനയില്‍ നിന്ന് കുമളിയിലേക്ക് പോയ സ്വകാര്യ ബസും പുളിയന്മല ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രികന് വണ്ടന്മേട് സ്വദേശി അരുണ്‍ വിജയന് പരിക്കേറ്റു. അമിത വേഗതയില്‍ വളവ് തിരിഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.