അടൂര്‍: എം സി റോഡിൽ പന്തളം കുരമ്പാലയിൽ കാറടിച്ച് കുരമ്പാല സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.
എം സി റോഡിൽ പന്തളം കുരമ്പാലയിൽ കാറടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ബൈക്ക് യാത്രികൻ പന്തളം കുരമ്പാല കൊച്ചുതുണ്ടിൽ കെ എൻ ശശി (61) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 7.45 യോടെ എം.സി റോഡിൽ കുരമ്പാല തോപ്പിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിനടിയിൽപ്പെട്ടു.പ്രദേശവാസികൾ ഏറെ ശ്രമകരമായി ശശിയെ കാറിനടിയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്കും കാറിനടിയിൽപെട്ടു.