പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മേൽപ്പാലം തുറന്ന് നൽകി, പ്രവേശനം ചെറിയ വാഹനങ്ങൾക്ക് മാത്രം
കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനോട് ചേർന്ന് കുഴികൾ രൂപപ്പെട്ട ഭാഗത്ത് കട്ട പതിക്കുന്ന പണി പൂർത്തിയായതോടെ പാലം ഇന്ന് രാവിലെ 7 മണി മുതൽ തുറന്നു നൽകി, ദേശീയപാത അടച്ച് ജൂൺ 29-ന് ആരംഭിച്ച പണി ഒരാഴ്‌ചകൊണ്ടാണ് പൂർത്തിയായത്. റോഡ് കാർ, ബൈക്ക്, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കായിട്ടാണ് ഇന്ന് തുറന്നു നൽകിയത്,ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് 12 മുതലാണ് പ്രവേശനം.