വടകര: ഊട്ടിയിൽ വിനോദയാത്രക്കിടെ മൊകേരി സ്വദേശിയായ 15കാരൻ തലയിൽ മരം വീണ് മരിച്ചു
കോഴിക്കോടുനിന്നും ഊട്ടിയിൽ വിനോദയാത്രക്കെത്തിയ കുടുംബത്തിലെ 15കാരൻ തലയിൽ മരംവീണ് മരിച്ചു. വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ വിദ്യാർഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഊട്ടി-ഗുഡലൂർ ദേശീയപാതയിലെ പൈൻ ഫോറസ്റ്റ് എന്നറിയപ്പെടുന്ന ട്രീ പാർക്ക് ടൂറിസ്റ്റ് സെന്ററിലാണ് അപകടമുണ്ടായത്. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. വൈകിട്ട് 3 ന്