തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, സജീവമല്ലെന്നേയുള്ളൂവെന്ന് KPCC ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ AKആന്‍റണി
രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്‍റണി. ‘ഇപ്പോള്‍ സജീവമല്ലെന്നേയുള്ളു. മരണം വരെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. കാരണം മരിക്കുന്നത് കോണ്‍ഗ്രസുകാരനായി മരിക്കണം എന്ന് എനിക്കുണ്ട്. – ആന്‍റണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.