നെയ്യാറ്റിൻക്കര: തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ
തിരു. മണ്ഡലത്തിലെ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ശശി തരൂരിനെതിരെ ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ വക്കീൽ നോട്ടീസ്. തരൂർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാൻ നടത്തുന്ന പ്രവൃത്തിയാണിതെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ഉണ്ട്.