തിരുവനന്തപുരം: സി.ഐ.ടി.യു സ്ഥാപക ദിനത്തിന്റെ ഭാഗമായി എസ്.എം.വി സ്കൂളിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
സിഐടിയു സ്ഥാപക ദിനത്തിന്റെ ഭാഗമായി സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ഇന്ന് രാവിലെ തമ്പാനൂരിലെ എസ്എംവി സ്കൂളിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം സിഐടിയു സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി . വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.citu നേതാക്കളായ സി ജയൻബാബു, എസ് പുഷ്പലത എന്നിവരും പങ്കെടുത്തു. CITU പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി