ചിറയിൻകീഴ്: ചാത്തമ്പറയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് 22കാരന് ദാരുണാന്ത്യം
ആറ്റിങ്ങൽ ദേശീയപാതയിൽ ചാത്തൻമ്പറയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് 22 കാരന് ദാരുണാന്ത്യം കടുവയിൽ റഫീഖ് മൗലവിയുടെ മകൻ മുഹമ്മദ് യാസീൻ ആണ് മരണപ്പെട്ടത്, ഇന്ന് വൈകുന്നേരമാണ് സംഭവം. ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി തൊട്ടുമുന്നേ പോയ ഇരുചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.