കോന്നി: ജില്ലയിൽ ബാനർപ്രതിഷേധം തുടരുന്നു;എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്കെതിരെ കോന്നി വി കോട്ടയത്ത് 'ചതിയൻ ചന്തു'എന്നെഴുതി ബാനർ
ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ബാനർ പ്രതിഷേധം തുടരുന്നു. ഇന്ന് രാവിലെ വി കോട്ടയത്ത് സുകുമാരൻ നായർക്കെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു.നായന്മാരെ ചതിച്ച 'ചതിയൻ ചന്തു' എന്നെഴുതിയ ബാനറാണ് കെട്ടിയിരിക്കുന്നത്.സുകുമാരൻ നായരുടെ ചിത്രവും ബാനറിൽ ഉണ്ട്.കഴിഞ്ഞ ദിവസം കടമ്പനാട് എൻ എസ് എസ് കരയോഗ മന്തിരത്തിനു മുന്നിലും ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.