പീരുമേട്: വണ്ടിപ്പെരിയാറിൽ 8 വയസുകാരിയെ മർദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മ്ലാമല പുത്തന്‍ മഠത്തില്‍ വിഷ്ണുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്ന് മുഖം മൂടി ധരിച്ച ആള് കുട്ടിയെ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇരുകരണത്തും അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. കുട്ടി വിട്ടില്‍ എത്തി വീട്ടുകാരോട് വിവരം പറഞ്ഞു. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ഇതോടെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന് ഒടുവില്‍ പോലീസ് വിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.