കോഴിക്കോട്: കാരന്തൂരിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കൂടിക്കാഴ്ച നടത്തി
അൻവറിന് താൻ മറുപടി പറയുന്നില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. അൻവർ യുഡിഎഫ് നേതൃത്വവുമായാണ് ചർച്ച നടത്തുന്നത്. അതിൽ താൻ മറുപടി പറയേണ്ടതില്ല. നേതൃത്വം തീരുമാനം കൈക്കൊള്ളും. എതിർ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ആരെയും ചേർത്തു നിർത്തും. നിലമ്പൂരിലെ ജനകീയ പ്രശ്നങ്ങളാണ് തനിക്ക് പ്രധാനം. നിലമ്പൂരിൽ നേരത്തെ തന്നെ യു.ഡി.എഫ് മുന്നൊരുക്കം നടത്തി.