ഇടുക്കി: പുറ്റടിയിൽ വ്യാപാരം നടത്തുന്ന തങ്ങൾക്കെതിരെ അയൽവാസി നിരന്തരം കള്ള പരാതികൾ നൽകുന്നതായി കുടുംബം കട്ടപ്പനയിൽ പറഞ്ഞു
Idukki, Idukki | Nov 13, 2025 10 വര്‍ഷം മുമ്പാണ് ഷിജി അജയന് ഭര്‍ത്താവ് അജയന്റെ പേരിലുള്ള ഭൂമിയില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് കോഫീ ഷോപ്പ് ആരംഭിച്ചത്. പിന്നീട് അജയന് മൂന്ന് വര്‍ഷം മുമ്പ് ഇതിനു മുകളിലായി രണ്ട് മുറികളുള്ള ഹോം സ്റ്റേയും ആരംഭിച്ചു. എന്നാല്‍ അയല്‍വാസിയായ മാമ്പടത്തില്‍ രാജു എന്നയാള്‍ നിരന്തരം ഇവര്‍ക്കെതിരെ പരാതികള്‍ നല്‍കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. പരാതികള്‍ വ്യാപകമായതോടെ ഹോം സ്റ്റേ അടക്കം അടഞ്ഞു കിടക്കുകയാണ്. ഇക്കാര്യത്തില്‍ വ്യവസായ മന്ത്രി, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.