ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതി ചെറുതോണിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽ കളക്ടർ ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി
Idukki, Idukki | Nov 14, 2025 ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട് പതാക ഉയര്‍ത്തി ശിശുദിന സന്ദേശം നല്കി. തുടര്‍ന്ന് നടന്ന റാലി എഡിഎം ഷൈജു പി ജേക്കബ്ബ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി ടൗണ്‍ ചുറ്റി ജില്ലാ വ്യാപാര ഭവനില്‍ സാമാപിച്ചു. തുടര്‍ന്ന് നടന്ന കുട്ടികളുടെ പൊതുസമ്മേളനത്തില്‍ കുട്ടികളുടെ സ്പീക്കര്‍ ട്രീസ മനോജ് അധ്യക്ഷത വഹിച്ചു കുട്ടികളുടെ പ്രധാനമന്ത്രി ഇസബെല്‍ അന്നാ ടോമി ഉദ്ഘാടനം ചെയ്തു. എഡിഎം ഷൈജു പി ജേക്കബ്ബ് മുഖ്യപ്രഭാഷണവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും നടത്തി.