വടകര: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വില്യാപ്പള്ളിയിൽ അമ്പലം പൂർണമായും തകർന്നു
വടകര,വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം അതിശക്തമായ കാറ്റിൽ ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കട പുഴകി വീണ് പൂർണ്ണമായി തകർന്നു. വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയിരുന്നു. ഈ കാറ്റിലാണ് മരം കടപുഴകിയത്. അപകട സമയത്ത് അമ്പലത്തിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പൂർണ്ണമായി പുനർ നിർമ്മിക്കേണ്ട അവസ്ഥയിലാണ് അമ്പലം എന്ന് അധികൃതർ അറിയിച്ചു.