താമരശ്ശേരി: കൊടുവള്ളി നല്ലാങ്കണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുവള്ളിനല്ലാംങ്കണ്ടി പാലത്തിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ. രാവിലെ എട്ടിനാണ് സംഭവം. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ലോഹിദാക്ഷനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, വികലാംഗനായ ഇദ്ദേഹത്തിൻ്റെ വാക്കറും ഒരു കവറും പാലത്തിലുണ്ട്.കൊടുവള്ളി പോലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽക്കടവിൽ നിന്നും നല്ലാംങ്കണ്ടിയിലേക്ക് ഓട്ടോയിൽ കയറിയിരുന്നതായി നാട്ടുകാർ പറഞ്ഞു.