അടൂര്‍: ശബരിമലയിലെ സ്വർണ്ണപാളികൾ സ്വർണ്ണമാല്ലാതായതെങ്ങനെ;അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം.
ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ 1998 ൽ വിജയ് മല്യ വഴിപാടായി സമർപ്പിച്ച സ്വർണ്ണപ്പാളികൾ 2019 ൽ സ്വർണ്ണം അല്ലാതായത് എങ്ങനെയാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും പന്തളം കൊട്ടാരം അവശ്യപ്പെട്ടു. സ്പോൺസർ മാരായി വരുന്നവർക്ക് ആ പ്രവൃത്തി ചെയ്യുവാനുള്ള കഴിവും സാമ്പത്തികവും ഉണ്ടോ എന്ന് അന്വോഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇതുപോലെ ഉള്ള പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നതൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ 2019 ൽ ഉണ്ടായില്ല എന്നുള്ളത് ഭക്തജനങ്ങളെ വിഷമിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമാണ്.