വർക്കല: വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000രൂപ തട്ടിയെടുത്ത ഓട്ടോഡ്രൈവർ പിടിയിൽ
വര്‍ക്കലയില്‍ പൊലീസായി ചമഞ്ഞ് പണപ്പിരിവ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രീകരിച്ചാണ് ഇയാള്‍ പണം തട്ടിയത്. വര്‍ക്കല എസ്എച്ചഒയുടെയും എസ്‌ഐയുടേയും പേരിലായിരുന്നു പണപിരിവ് നടത്തിയത്. വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു.