അമ്പലപ്പുഴ: അരൂർ മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിൽ ഈദുൾ ഫിത്തറിന്റെ ഭാഗമായി ഈദ് ഗാഹുകൾ നടത്തി
ഈദുൽ ഫിത്തറിന്റെ ഭാഗമായി അരൂർ മണ്ഡലത്തിലെ പ്രധാന മുസ്ലിം പള്ളികളിൽ ഈദ് ഗാഹും പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടത്തി. അരൂർ സെൻട്രൽ ജുമാ മസ്ജിദ് ,ചന്തിരൂർ മസ്ജിദുൽ അമാൻ, കുത്തിയതോട് ജുമാ മസ്ജിദ് തുടങ്ങി അരൂർ മണ്ഡലത്തിലെ പ്രധാന മുസ്ലിം പള്ളികളിൽ ഈദ്ഗാഹ് നടന്നു. ചന്തിരൂർ മസ്ജിദുൽ അമാനിൽ നടന്ന ചടങ്ങുകൾക്ക് മഹൽ ചീഫ് ഇമാം അബ്ദുൽ അസീസ് ബാഖവി മണ്ണാർക്കാട് നേതൃത്വം നൽകി.