അടൂര്‍: പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമർശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പന്തളത്തു നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവർക്കെതിരെയുള്ള വിദ്വേഷ പരാമർശ കേസിൽ ചെങ്കോട്ടുകോണം ശ്രീരാമ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹർഷിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഇടപെടൽ.ഹർജി അടുത്ത മാസം 15 ന് പരിഗണിക്കും.കോൺഗ്രസിന്റെ മാധ്യമ വക്താവ് വി ആർ അനൂപിന്റെ പരാതിയിൽ പന്തളം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.