തൊടുപുഴ: ഇടുക്കിയിൽ എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി ജില്ലാ നേതാക്കൾ തൊടുപുഴയിൽ പറഞ്ഞു
ജില്ലാ പഞ്ചായത്തില്‍ സിപിഎം എട്ട് സീറ്റുകളിലും സിപിഐ അഞ്ച് സീറ്റിലും കേരള കോണ്‍ഗ്രസ് എം നാല് സീറ്റുകളിലും മത്സരിക്കും. കട്ടപ്പന നഗരസഭയിലെ 35ഉം തൊടുപുഴ നഗരസഭയിലെ 38ഉം സീറ്റുകളിലും ധാരണയായി. ബ്ലോക്ക് പഞ്ചായത്തുകളിലെ 112 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 834 സീറ്റുകളിലും ധാരണയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 19, 20 തീയതികളിലായി നോമിനേഷന് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കി.