ഇടുക്കി: യുഡിഎഫ് കട്ടപ്പന മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ വികസന വിളമ്പര ജാഥക്ക് കൗന്തിയിൽ തുടക്കമായി
Idukki, Idukki | Nov 14, 2025 രണ്ട് ദിവസങ്ങളിലായാണ് യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന വിളംബര ജാഥ നഗരസഭയുടെ വിവിധ മേഖലകളില്‍ നടത്തുന്നത്. യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം ചെയര്മാന് സിജു ചക്കുംമൂട്ടില്‍ കണ്‍വീനര്‍ ജോയി കുടക്കച്ചിറ എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. വാഴവര കൗന്തിയില്നിന്നും ആരംഭിച്ച ജാഥ എഐസിസി അംഗം ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.