വടകര: കുറ്റ്യാടി വട്ടോളിയിൽ കനത്ത മഴയിൽ തെന്നി മാറിയ കാർ കനാലിൽ വീണു, രണ്ടു പേർക്ക് പരിക്ക്
കനത്ത മഴയിൽ തെന്നിമാറിയ കാർ കനാലിൽ വീണു കുറ്റ്യാടി വട്ടോളിയിൽരാത്രി 9 നാണ് സംഭവം. കനത്ത മഴയിൽ തെന്നിമാറി നിയന്ത്രണം വിട്ട കാർ കൈവരി തകർത്ത് കനാലിലിലേക്ക് വീഴുക ആയിരുന്നു. കാറിലുണ്ടായിരുന്നവർ ഗ്ലാസ് പൊളിച്ച് പുറത്ത്കടന്നു രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന നരിപ്പറ്റ സ്വദേശികളായ രണ്ട് പേർക്ക് ആണ് പരുക്ക് ഏറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.