തൊടുപുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല, ഇടുക്കി ഗവ നഴ്സിംഗ് കോളേജിൽ പ്രതിസന്ധി രൂക്ഷമെന്ന് പിറ്റിഎ ഭാരവാഹികൾ തൊടുപുഴയിൽ പറഞ്ഞു
കുടിവെള്ളം പോലും ലഭിക്കാതെ കടുത്ത ദുരിതമാണ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. ഡിഎംഇക്ക് പലതവണ പരാതി നല്‍കിയിട്ടും പരിഹാരമായില്ല. പുതിയ ബാച്ചിന്റെ ഉദ്ഘാടന സമയത്ത് ക്ലാസ് റൂമിന്റെ നവീകരണം നടപ്പാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. ഒരാഴ്ചക്കകം പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് വിദ്യാര്‍ഥികളും പിറ്റിഎ ഭാരവാഹികളും അറിയിച്ചു. കോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉന്നയിക്കുന്നത്.